അസിസ്റ്റന്റ് പ്രൊഫസർ നിയമനം

HIGHLIGHTS : Assistant Professor Appointment

തിരുവനന്തപുരം സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ്) യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ബിരുദവും ബിരുദാനന്തര ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷനുമാണ് യോഗ്യത. മുൻപരിചയമുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർഥികൾ www.cet.ac.in ൽ കൊടുത്തിട്ടുള്ള ഗൂഗുൾ ഫോം വഴി ജൂലൈ 5 നുള്ളിൽ രജിസ്റ്റർ ചെയ്തതിനു ശേഷം 7 ന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9496640532.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!