കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി കൊച്ചിയില്‍ പിടിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കടവന്ത്ര മാര്‍ക്കറ്റിന് സമീപത്ത് വച്ച് ഇയാള്‍ സ്പാ ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറാനുള്ള ശ്രമം ചെറുത്തപ്പോഴായിരുന്നു ആക്രമണം.
ബിയര്‍ കുപ്പി കൊണ്ട് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട യുവതിയെ പിന്തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ നിരവധി മയക്കുമരുന്ന് ഇടപാട് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




