ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല മെസേജ് അയച്ചയാള്‍ക്ക് ദുബൈയില്‍ 5,000 ദിര്‍ഹം പിഴ ചുമത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തു.ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ ശിക്ഷ പിന്നീട് അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.
ദുബൈ നിവാസിയായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ മോശമായ രീതിയില്‍ ഓണ്‍ലൈന്‍ ആയി ആശയവിനിമയം നടത്തുന്നുണ്ടെന്ന് യുഎസ്സിലെ ഇന്റര്‍നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ യുഎഇ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് കുറ്റകൃത്യം കണ്ടെത്തിയത്.
പ്രതി കുട്ടിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അറിയിച്ചു. ഫോണ്‍ സംഭാഷണത്തിലൂടെ അശ്ലീല പ്രവൃത്തികള്‍ ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സൈബര്‍ ക്രൈം ടീം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രതിയെ കണ്ടെത്തുകയായിരുന്നവെന്ന് ദുബൈ പോലീസ് വെളിപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




