Section

malabari-logo-mobile

അഷറഫ് കൂട്ടായ്മക്ക്  യു.ആർ.എഫ് വേൾഡ് റെക്കോർഡ്

HIGHLIGHTS : അഷറഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘ലാർജ്സ്റ് സെയിം നെയിം ഗാദറിങ് ‘കാറ്റഗറിയുടെ യു ആർ ...

അഷറഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘ലാർജ്സ്റ് സെയിം നെയിം ഗാദറിങ് ‘കാറ്റഗറിയുടെ യു ആർ എഫ് വേൾഡ് റെക്കോർഡ്
2537 അഷ്റഫ്മാരെ അണിനിരത്തിക്കൊണ്ട്
കരസ്ഥമാക്കി.

ബോസ്നിയക്കാരായ 2325 കുബ്രോസ്കി മാരുടെ പേരിലുള്ള റെക്കോർഡ് ആണ് കേരളത്തിലെ മുഴുവൻ ജില്ലകളിലെയും പ്രതിനിധികളെ ഒരുമിപ്പിച്ചുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ അറ്റംറ്റിലൂടെ അഷറഫ് മാർ തിരുത്തിക്കുറിച്ചത്.

sameeksha-malabarinews

ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട്നടത്തിയ സംസ്ഥാന മഹാസംഗമം പോർട്ട് മ്യൂസിയം വകുപ്പ് മന്ത്രി .അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയിട്ടുള്ള അഷറഫ് മാരുടെ കൂട്ടായ്മ കൗതുകവും ഒപ്പം തന്നെ നാടിന് വലിയ സഹായകവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഷ്റഫ് മൊവ്വൽ അദ്ധ്യക്ഷം വഹിച്ചു മനരിക്കൽ അഷ്റഫ് പത്തറക്കൽ അഷ്റഫ് .ഐ പി അഷ്റഫ് വലിയാട്ട് അഷ്റഫ് താണിക്കൽ അഷ്റഫ് എന്നിവർ സംസാരിച്ചു

യു ആർ എഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു.

വിന്നർ ഷെരീഫ്, അനീഷ് സെബാസ്റ്റ്യൻ, എന്നിർ നിരീക്ഷകരായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!