തിരൂരങ്ങാടിയിൽ അഷ്റഫ് കൂട്ടായ്മ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

തിരൂരങ്ങാടി : അഷറഫ് കൂട്ടായ്മ തിരൂരങ്ങാടി മണ്ഡലം ജനറൽ ബോഡി യോഗം നടത്തി. ചെമ്മാട് വ്യാപാരി ഭവനിൽ വെച്ച് നടന്ന യോഗം പിലാക്കൽ അഷറഫ് ഉൽഘാടനം ചെയ്തു.

എം.എൻ കുഞ്ഞാവയെന്ന അഷറഫ് അധ്യക്ഷത വഹിച്ചു. അഷറഫ് കൂട്ടായ്മ മലപ്പുറം ജില്ലാ പ്രസിഡണ്ട് മനരിക്കൽ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. തച്ചറപടിക്കൽ അഷറഫ്, കാച്ചടി അഷറഫ്, ജില്ലാ ഭാരവാഹി ഇന്ത്യൻ അഷറഫ്, കൊളക്കാടൻ അഷറഫ് , ജംസ് അഷറഫ്, അഷറഫ് എന്ന ബാവ, മുച്ചിക്കൽ അഷറഫ്, സിറ്റി അഷറഫ് എന്നിവർ സംസാരിച്ചു.

കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനത്തിന് മുൻപൻതിയിൽ നിന്ന പിലാക്കൽ അഷറഫിനെ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചു . ഭാരവാഹികളായി ചെയർമാൻ അഷറഫ് എന്ന ബാവ, പ്രസിഡണ്ട് എം എൻ.അഷറഫ് എന്ന കുഞ്ഞാവ സെക്രട്ടറിയായി കാച്ചടി അഷറഫ്, ട്രഷററായി കെ പി അഷറഫ് എന്നിവരെ തിരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top