വിവാഹ ക്ഷണക്കത്തിലും പതിവ് തെറ്റിച്ച്, പ്രതിബദ്ധത തെളിയിച്ച് റിമയും ആഷിഖും

ashiq abu ,reema kallingaറിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും വിവാഹം അവരുടെ നിലപാടുകള്‍കൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമ വിവാഹത്തിന്റെ പതിവ് മോഡികളെയും ശീലങ്ങളെയും കയ്യൊഴിഞ്ഞ് നടത്താനുദേശിക്കുന്ന ഈ വിവാഹം അതിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള രീതികള്‍കൊണ്ട് സവിശേഷാകുന്നു. ഇവരുടെ വിവാഹത്തിന്റെ ക്ഷണക്കത്ത്.

പ്രിയരെ, നവംബര്‍ ഒന്നാം തിയതി, കേരളപിറവി ദിനത്തില്‍ ഞങ്ങള്‍ വിവാഹിതരാവുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ഞങളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാനിദ്ധ്യത്തില്‍ എറണകുളം കാക്കനാട് രെജിസ്ട്രാര്‍ ഓഫീസില്‍ ഒരു രജിസ്റ്റര്‍ വിവാഹത്തില്‍ ഒതുങ്ങും ചടങ്ങുകള്‍. ബന്ധുക്കളേയും, സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളേയും, മാധ്യമപ്രവര്‍ത്തകരേയും ക്ഷണിച്ച് വിരുന്ന് നല്‍കേണ്ട നാട്ടുനടപ്പുണ്ട് എങ്കിലും, തല്ക്കാലം ആ ചിലവുകള്‍ ഒഴിവാക്കി നിങ്ങളുടെ എല്ലാവരുടെയും പേരില്‍ വിവാഹ ചിലവുകള്‍കായുള്ള പണം എറണകുളം സര്‍കാര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തോടു മല്ലിടുന്ന സാധാരണക്കാരായ രോഗികളുടെ ചികിത്സക് വേണ്ടി കൊടുക്കുകയാണ്. ഈ തുക ഞങളുടെ രണ്ടുപേരുടെയും സിനിമയില്‍ നിന്നുള്ള വരുമാനമാണ്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറയന്നു. എം പി. പി രാജീവിനോടും, എറണകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും, അതോടൊപ്പം ഞങ്ങളുടെ മനസറിഞ്ഞ് കൂടെ നിന്ന മാതാപിതാക്കളോടും സുഹൃത്തുക്കളോടും പ്രത്യേകം നന്ദി അറിയിക്കുന്നു. 

സ്‌നേഹത്തോടെ 

റിമ കല്ലിങ്കല്‍, ആഷിഖ് അബു

Share news
error: Content is protected !!
Scroll to Top