Section

malabari-logo-mobile

ആശാനും പുള്ളാരുമെത്തുന്നു:…. പൊരിച്ചമീനും പൊന്നാംങ്കണ്ണിയുമായി

HIGHLIGHTS : Asanum pellerum new web series by Bipindas

ഇത്‌ വെബ്‌സീരീസുകളുടെ കാലം…. അവിടേക്കിതാ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ പരപ്പുവും കൂട്ടരുമെത്തുന്നു.

നാടകപ്രവര്‍ത്തനായ ബിപന്‍ദാസ്‌ ഒരുക്കുന്ന ആശാനും പുള്ളാരും എന്ന വെബ്‌ സീരീസിന്റെ ഓണ്‍ലൈന്‍ റിലീസിങ്ങ്‌ ഇന്ന്‌ വൈകീട്ട്‌ ആറുമണിക്ക്‌ നടക്കും. സിനിമാതാരങ്ങളായ അനശ്വര രാജന്‍, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്‌‌, സുരഭി ലക്ഷ്‌മി, സുധി കോപ്പ, വിനോദ്‌ കോവൂര്‍, ലാലി വിജയ, സാഗര്‍ സൂര്യ, രാജേഷ്‌ ശര്‍മ്മ, അബു വളയംകുളം, അരുണാംശു ദേവ്‌ എ്ന്നിവരാണ്‌ തങ്ങളുടെ ഫേസ്‌ ബുക്ക്‌ വാളിലൂടെ ഈ വെബ്‌ സീരീസിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുക,

sameeksha-malabarinews

ആദ്യ എപ്പിസോഡായ പൊരിച്ചമീനും പൊന്നാംങ്കണ്ണയിലൂടെ കൊറോണ കാലത്ത്‌ ‘കാനഡ’ യില്‍ ജീവിക്കുന്നവര്‍ക്കുണ്ടായ ജീവിതപ്രാരാബ്ധങ്ങളും, പ്രയാസങ്ങളും അവ മറികടക്കാനുള്ള തത്രപ്പാടുകളും വളരെ രസകരമായി അവതരിപ്പിക്കുകയാണ്‌.

കൊറോണകാലത്തെ ലോക്ക്‌ഡൗണില്‍ ജീവിതത്തോടുപോലും തോന്നിയ മടുപ്പിനെ മറികടക്കാന്‍ തുടങ്ങി വെച്ച ആശാനും പുള്ളാരും എന്ന്‌ ചെറു മൊബൈല്‍ വീഡിയോകളില്‍ നിന്നുമാണ്‌ ഈ ആശയും ഉടലെടുക്കുന്നതെന്ന്‌ സംവിധായകന്‍ ബിപിന്‍ദാസ്‌ പറയുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ ആശാന്റെയും പുള്ളാരുടെയും ഇത്തരത്തലുളള 9 ചെറുവീഡിയോകള്‍ ഫേസ്‌ബുക്ക്‌ വഴി പ്രദര്‍ശിപ്പിച്ചു. ഇത്‌ വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. ഇതിന്‌ കലാസ്വാദകര്‍ നല്‍കിയ പിന്തുണയാണ്‌ പുതിയ ഈ സംരഭത്തിന്‌ തുടക്കം കുറിക്കാന്‍ കാരണമായതെന്ന്‌ ബിപിന്‍ ദാസ്‌ പറയുന്നു. ഇതിനായി തന്റെ നാടായ പരപ്പനങ്ങാടിയിലെ നിരവധി കലാകാരന്‍മാന്‍ തങ്ങളോടൊപ്പം സഹകരിക്കുന്നുണ്ടെന്നും ബിപിന്‍ദാസ്‌ പറയുന്നു.

മലയാള സിനിമയില്‍ ബാലതാരങ്ങളായ തിളങ്ങിയ അഭിജിത്ത്‌ , നിരഞ്‌ജന്‍ എന്നിവരും, നാടകപ്രവര്‍ത്തകാരായ മിനുഷ, അശ്വതി. ഷിഖില്‍, വിഷ്‌ണു എന്നിവരും സീരീസില്‍ അഭിനേതാക്കളായെത്തുന്നു. സീരീസിന്റെ അസോസിയേറ്റ്‌ ഡയരക്ടര്‍ രൂപേഷ്‌ അത്തോളിയാണ്‌. ക്യാമറ; ദീപു, സ്റ്റില്‍സ്‌; നബീല്‍ പരപ്പനങ്ങാടി. എഡിറ്റിങ്‌; ജിലേഷ്‌, അരുണ്‍ എസ്‌ ശിവന്‍, റമീസ്‌ കെവി എന്നിവരാണ്‌ മറ്റ്‌ അണിയറ പ്രവര്‍ത്തകര്‍.

ഈ വെബ്‌ സീരീസ്‌ കൊറേ സന്തോഷത്തോടെ,…കൊറേ സ്‌നേഹത്തോടെ…. ജനങ്ങള്‍ക്ക്‌ മുന്നില്‍ സമര്‍പ്പിക്കുകയാണെന്ന്‌ ബിപിന്‍ദാസ്‌ പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!