ആര്യാടന്‍ മുഹമ്മദ് അനുസ്മരണം നടത്തി

പൂക്കോട്ടൂര്‍:പൂക്കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്യാടന്‍ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു.

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ വെച്ച് നടത്തിയ അനുസ്മരണം കെ.പി.സി.സി മെമ്പര്‍ സക്കീര്‍ പുല്ലാര ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുട്ടി എന്ന കുഞ്ഞാപ്പു വള്ളുവമ്പ്രം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സത്യന്‍ പൂക്കോട്ടൂര്‍,ഡിസിസി മെമ്പര്‍ കുഞ്ഞിമുഹമ്മദ് എന്ന നാണി,മുഹമ്മദിശ ഹാജി,ഇഖ്ബാല്‍ കൊടക്കാടന്‍,ശശി മൂച്ചിക്കല്‍,കെ.പി ശറഫുദ്ധീന്‍,റാഷിദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top