ആര്യാടന്‍ പുരസ്‌കാരം കെ സി വേണുഗോപാലിന്

HIGHLIGHTS : Aryadan award to KC Venugopal

കോഴിക്കോട് : ആര്യാടന്‍ മുഹമ്മദിന്റെ ഓര്‍മ്മക്കായി ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പൊതുപ്രവര്‍ത്തകനുള്ള ആര്യാടന്‍ പുരസ്‌കാരം കെ സി വേണുഗോപാല്‍ എം പിക്ക്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ 25ന് വൈകിട്ട് നാലിന് നിലമ്പൂരില്‍ നടക്കുന്ന ‘ഓര്‍മയില്‍ ആര്യാടന്‍’ സ്മൃതി സദസ്സില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുരസ്‌കാരം സമര്‍പ്പിക്കും. കല്‍പ്പറ്റ നാരായണന്‍, പി സുരേന്ദ്രന്‍, കെ സി ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ ആര്യാടന്‍ മുഹമ്മദ് ഹൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഉപദേശക സമിതി അംഗം കെ സി അബു പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!