കായിക മേളയില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ ആര്യയെ ജന്മ നാട്ടില്‍ ആദരിച്ചു

തിരുരങ്ങാടി : കൊച്ചിയില്‍ വെച്ച് നടന്ന 66 -ാം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബേസ്‌ബോളില്‍ സ്വര്‍ണവും, സോഫ്റ്റ് ബോളില്‍ വെള്ളിക്കും മുത്തമ്മിട്ട ചെറുമുക്ക് വെസ്റ്റിലെ തണ്ടാശ്ശേരി ഷാജിയുടെയും പ്രജിതയുടെയും മകളായ ടി ആര്യയെ ജന്മ നാട്ടില്‍ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ കീഴില്‍ ആദരിച്ചു.

തെയ്യാല എസ് എസ് എം എച്ച് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആര്യ, ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ കൂട്ടായ്മക്ക് വേണ്ടി ഉപഹാരം നല്‍കി കൂട്ടായ്മ പ്രസിഡണ്ട് വി പി ഖാദര്‍ ഹാജി ആദ്യക്ഷത വഹിച്ചു.

ചടങ്ങില്‍ അംഗങ്ങളയ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, കാമ്പ്ര ഹനീഫ ഹാജി. ഈ പി സൈദലവി.അഡോക്കറ്റ് എന്‍ പി അരുണ്‍ ഗോപി. പി ടി അനസ് സി പി റസാഖ് ,യൂ .സുബൈര്‍ .കെ വി ലത്തീഫ് .എം എം സിദീഖ് .എന്‍ സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top