ഷെസ്വാന്‍ ഫ്രൈഡ് റൈസ്

ആവശ്യമായ ചേരുവകള്‍:-

1½ കപ്പ് അരി
1½ കപ്പ് ഉള്ളി
½ കപ്പ് കാരറ്റ് അരിഞ്ഞത്
½ കപ്പ് ബീന്‍സ് അരിഞ്ഞത്
¼ കപ്പ് കാപ്‌സിക്കം അരിഞ്ഞത്
1½ ടേബിള്‍സ്പൂണ്‍ എണ്ണ
1/2 ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്
1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്
2 ടേബിള്‍സ്പൂണ്‍ സെലറി ചെറുതായി അരിഞ്ഞത്

സോസ് ഉണ്ടാക്കാന്‍

11½ ടേബിള്‍സ്പൂണ്‍ എണ്ണ
1/2 ടേബിള്‍സ്പൂണ്‍ സോയ സോസ്
1 ടീസ്പൂണ്‍ തക്കാളി കെച്ചപ്പ്
1/2 ടേബിള്‍സ്പൂണ്‍ വിനാഗിരി
3/4 ടേബിള്‍സ്പൂണ്‍ മുളക് പൊടി
1/2 ടീസ്പൂണ്‍ പഞ്ചസാര
1/2 ടീസ്പൂണ്‍ ഉപ്പ്
1½ ടീസ്പൂണ്‍ കുരുമുളക് പൊടി

തയ്യാറാക്കുന്ന രീതി :-

അരി കഴുകി 30 മിനിറ്റ് കുതിര്‍ക്കുക. 6 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോള്‍, അരിയും 1 ടീസ്പൂണ്‍ എണ്ണയും ചേര്‍ക്കുക. ഇടത്തരം തീയില്‍ വേവിക്കുക. പാകമാവുമ്പോള്‍, ഒരു കോലാണ്ടറിലേക്ക് തണുക്കാനായി മാറ്റുക.

ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഉള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ വരെ വഴറ്റുക.

സോസ് ഉണ്ടാക്കാന്‍ മുളകുപൊടി 3 ടേബിള്‍സ്പൂണ്‍ വെള്ളത്തോടൊപ്പം ഇളക്കുക. സോയ സോസ്, വിനാഗിരി, കെച്ചപ്പ്, പഞ്ചസാര, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. കട്ടിയാകുന്നത് വരെ വേവിക്കുക. 3 ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് വേവിക്കുക, ഒരു പാത്രത്തിലേക്ക് മാറ്റുക.

പാനില്‍ ഒന്നര ടേബിള്‍സ്പൂണ്‍ എണ്ണ ചേര്‍ക്കുക. ഉള്ളി , കാരറ്റ്, ബീന്‍സ് & കാപ്‌സിക്കം എന്നിവ വഴറ്റുക. സോസ്, റൈസ്, സെലറി എന്നിവ ചേര്‍ക്കുക. 2 മിനിറ്റ് റൈസ് മിക്‌സ് ചെയ്ത് ഇളക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top