അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് കസ്റ്റഡിയില്‍ വിട്ടത്. കെജ്‌രിവാള്‍ അന്വേഷണവുമായി നിസഹകരണം തുടരുകയാണെന്നും ഫോണിന്റെ പാസ്വേഡ് അദ്ദേഹം കൈമാറിയില്ലെന്നും ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നല്‍കിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു.

കെജ്‌രിവാളിന് ജയിലില്‍ പുസ്തകങ്ങള്‍ എത്തിച്ചുനല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കെജ്രിവാള്‍ പ്രത്യേക അപേക്ഷ നല്‍കി.

മാര്‍ച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top