ഭിന്നശേഷി കലോത്സവം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 13ന് നടത്തുന്ന ഭിന്നശേഷി കലോത്സവത്തില്‍ വ്യക്തിഗത കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

പരിപാടികള്‍ അഞ്ച് മിനിറ്റില്‍ കവിയരുത്. അതത് പ്രദേശത്തെ അങ്കണവാടികളില്‍ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നിനകം അപേക്ഷ നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2702523.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top