തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു, മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് കടലൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം. കൊച്ചി സ്വദേശി ഗൗരി നന്ദ (20) ആണ് മരിച്ചത്.
ഗൗരി അടക്കം 9 പേര്‍ സഞ്ചരിച്ച കാര്‍, ചിദംബരം അമ്മപ്പെട്ടെ ബൈപാസില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.

ഗൗരി നന്ദയെ കൂടാതെ കാറിലുണ്ടായിരുന്ന 8 പേര്‍ക്കും പരിക്കേറ്റു. ഇവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.

ഗൗരി നന്ദയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top