Section

malabari-logo-mobile

ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

HIGHLIGHTS : Artist Namboothiri passed away

മലപ്പുറം: വരയുടെ മാസ്മരികതയാല്‍ മലയാളികളെ വിസ്മയിപ്പിച്ച കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി (97) അന്തരിച്ചു.  ഇന്നലെ രാത്രി 12.20നയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.

വരയും ഛായാചിത്രവും ശില്‍പ്പകലയും കലാസംവിധാനവുമുള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം ശോഭിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ചെയ്ത കഥകളി ശില്‍പ്പങ്ങളും ചെമ്പുഫലകങ്ങളില്‍ മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി.

sameeksha-malabarinews

2004ല്‍ കേരള ലളിതകലാ അക്കാദമി രാജാ രവിവര്‍മ പുരസ്‌കാരം നല്‍കി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആത്മകഥാംശമുള്ള ‘രേഖകള്‍’ പുസ്തകം പുറത്തിറങ്ങി.

ഇളയ മകന്‍ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാള്‍ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം. 1925 സെപ്തംബര്‍ 13ന് (ചിങ്ങത്തിലെ ആയില്യം) പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാപഠനം. 1960 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു. 2001ല്‍ ഭാഷാപോഷിണിയില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. എം ടി, വി കെ എന്‍, തകഴി, എസ് കെ പൊറ്റെക്കാട്ട്, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ചു. അരവിന്ദന്‍ സംവിധാനംചെയ്ത ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആര്‍ട് ഡയറക്ടറായിരുന്നു. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ്.

മൃണാളിനിയാണ് ഭാര്യ. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍. മരുമക്കള്‍: ഉമ, സരിത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!