
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍(72) അന്തരിച്ചു.തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ ‘പ്രേം വില്ല’യിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയുടെ കലാസംവിധായകനായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ഒന്ന് മുതല്‍ പൂജ്യം വരെ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.ഭാര്യ-ജയന്തി ശേഖര്‍(റിട്ട. അധ്യാപിക ). സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.
കേരള സര്‍വകാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാന രംഗത്തേക്കെത്തുന്നത്. 1982ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പടയോട്ടത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനറായിരുന്നു. ‘ആലിപ്പഴം പെറുക്കാം’ എന്ന ഗാനത്തിലെ കറങ്ങുന്ന മുറി രൂപകല്‍പ്പന ചെയ്തത് ശേഖറായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



