കൊച്ചി: സിനിമയുടെ ലൊക്കേഷന്‍ നോക്കാനായി പോയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു. ആര്‍ട്ട് ഡയറക്ടറായ നിമേഷാണ് അപകടത്തില്‍പ്പെട്ടത്.
വെപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലിന് മുന്നിലെ ചെളിനിറഞ്ഞ ചതുപ്പിലാണ് അരയോളം താഴ്ന്നുപോയത്. ഇതുവഴിപോയ യാത്രക്കാരാണ് ഇദേഹം ചതുപ്പില്‍ താഴ്ന്ന നിലയില്‍ കണ്ടത് തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നിമേഷിനെ സുരക്ഷതമായി കരയിലെത്തിച്ചു.
ഈ പ്രദേശത്ത് യാതൊരു തരത്തിലുള്ള മുന്നറിയിപ്പു ബോര്‍ഡുകളും ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




