ബ്ലസി-പൃഥ്വിരാജ് ചിത്രമായ ആടുജീവിതം ഓസ്‌കാര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക്.അവാര്‍ഡ് നിര്‍ണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മികച്ച ചിത്രം എന്ന ജനറല്‍ എന്‍ട്രിയിലേക്കാണ് ആടുജീവിതം പരിഗണിക്കപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടം വോട്ടിങ്ങിലൂടെയാണ് നിര്‍ണയിക്കപ്പെടുക. ജനുവരി എട്ടാം തിയതി മുതല്‍ പന്ത്രണ്ടുവരെയാണ് വോട്ടിങ്ങിനായുള്ള സമയം. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള എന്‍ട്രി നിര്‍ണയിക്കുന്നത് വോട്ടിങ് ശതമാനത്തെ അടിസ്ഥാനമാക്കിയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




