Section

malabari-logo-mobile

ഡല്‍ഹി ടൂ കൊച്ചി വരവ് വിമാനത്തില്‍, ബൈക്കില്‍ കറക്കം, പിന്നെ കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

HIGHLIGHTS : Arriving from Delhi to Kochi by plane, riding a bike, then robbery; Interstate thief arrested

ചെന്നൈ: അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. വിനായക് ആണ് തമിഴ്‌നാട്ടില്‍ വച്ച് കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായത്. അന്യ സംസ്ഥാനത്ത് നിന്ന് വിമാന മാര്‍ഗ്ഗം വന്ന് മോഷണം നടത്തി തിരിച്ചു പോകുന്നതാണ് ഇവരുടെ രീതി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് മോഷണം നടത്തുന്ന വലിയ സംഘത്തിലെ പ്രധാനിയെയാണ് തമിഴ്‌നാട്ടിലെ അന്‍പൂരില്‍ നിന്ന് പിടികൂടിയത്. ട്രെയിനിലും വിമാനത്തിലും സഞ്ചരിച്ചാണ് സംഘത്തിന്റെ മോഷണം.

ജനുവരി 10 ന് ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ഇവര്‍ കൊച്ചിയിലെത്തിയത്. പാലാരിവട്ടത്തെ രണ്ട് വീടുകളില്‍ നിന്ന് മോഷണം നടത്തി. പലപ്പോഴും കെഎസ്ഇബി ഉദ്യോഗസ്ഥരെന്നോ വാട്ടര്‍ അതോറിറ്റി ജീവനക്കാരാണെന്നോ പറഞ്ഞാണ് ഇവര്‍ വീടുകളിലെത്തുന്നത്. പിന്നീട് തക്കം പാര്‍ത്ത് മോഷ്ടിക്കും.

sameeksha-malabarinews

മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് കുറച്ചകലെ നിന്നും ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കറങ്ങിനടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടു വച്ച ശേഷമാണ് ഇവര്‍ മോഷണം നടത്തുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പോയ ഒന്‍പത് ലാപ്‌ടോപ്പുകളും രണ്ട് ബൈക്കുകളും വിനായകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കവര്‍ന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!