HIGHLIGHTS : Arrested with cannabis

കോഴിക്കോട് : നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ തിരുവനന്തപുരം സ്വദേശി പിടിയിൽ. പുല്ലമ്പാറ സ്വദേശി അൻസാറിനെ (39) ആണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും എസ്ഐ ശ്രീഷിതയുടെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് 58 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ പരിസരം ആനിഹാൾ റോഡ് പാളയം മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന. ഡൻസാഫ് എസ്ഐ മനോജ് ഇ എസ്, സിപിഒ കെ സുനോജ്, ടി കെ തൗഫീഖ്, പി കെ ദിനീഷ്, കെ എം മുഹമ്മദ് മഷ്ഹൂർ എന്നിവരാണ് അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


