കഞ്ചാവുമായി പിടിയിൽ

ഫറോക്ക് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 47.560 ഗ്രാം കഞ്ചാവുമായി മധ്യ വയസ്കൻ പിടിയിൽ. കുണ്ടായിത്തോട് സ്വദേശി പാരയിൽ വീട്ടിൽ അബ്ദുൾ അസീസി(54 )നെയാണ് കോഴിക്കോട് സിറ്റി ഡൻസാഫ് സംഘവും എസ്ഐടി എം സാജിനിയുടെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.

രാത്രി ഫറോക്ക് എസ്ഐയും സംഘവും പട്രോളിങ്ങിനിടെ ചുങ്കം 8/4 ൽ പെട്രോൾ ബങ്കി ന് സമീപം എത്തിയപ്പോൾ പൊലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറിയതിനൊപ്പം ഓടിപ്പോകാൻ ശ്രമിക്കുകയായി രുന്നു. തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് പരി ശോധിച്ചതോടെയാണ് പ്രതിയു അരയിൽ സിപ്പ് ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്.

ഫറോക്ക് പൊലീസ് സ്റ്റേഷനില പൊലീസുകാരായ ശാന്തനു, പ്രജിത്ത്, യശ്വന്ത്, ഡൻസാഫ് അംഗങ്ങളായ മനോജ് എടയേടത്ത്, സുനോജ് കാരയിൽ, അതുൽ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top