
താമരശേരി : അസമിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവു മായി അസം സ്വദേശി പിടിയിൽ. പുതുപ്പാടി കൈതപ്പൊയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം മോറിഗാവ് കാളികജാരി സ്വദേശി നാസിറുദ്ദീൻ (25) ആണ് അറസ്റ്റിലായത്. ഒരു കിലോ എഴുപത്തഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ചൊവ്വ രാത്രി ഡൻസാഫ് സംഘവും താമരശേരി പൊലീസും ചേർന്നാണ് പിടികൂടിയത്. വീട്ടിലെ റാക്കിനുമുകളിൽ പ്ലാസ്റ്റിക് കവറിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചില്ലറ വിൽപ്പനയ്ക്കായി നിരവധി പ്ലാസ്റ്റിക് കവറുകളും ഇയാൾ ശേഖരിച്ചിരുന്നു. നാലുദിവസം മുമ്പാണ് ഇയാൾ അസമിൽ നിന്ന് കഞ്ചാവുമായി കൈതപ്പൊയിൽ എത്തിയത്.
ചെറിയ തുകയ്ക്ക് എത്തിക്കുന്ന കഞ്ചാവ് പാലക്കാട്, പെരുമ്പാവൂർ എന്നിവിടങ്ങളിലും വിൽപ്പന നടത്താറുണ്ട്. പ്രതിയെ താമരശേരി കോടതി റിമാൻഡ് ചെയ്തു. ഡൻസാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ എൻ എം ജയരാജൻ, പി പി ജിനീഷ്, താമരശേരി എസ്ഐ ഗൗതംഹരി, സി പിഒ സി കെ ശ്രീജിത്ത്, വി സി നി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




