മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച്ച

റിയാദ്: ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച്ച ആഘോഷിക്കും. സഊദിയിൽ ബുധനാഴ്ച്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി സഊദിയിലെ തുമൈർ,ഹോത്താ സുദൈർ ,തുടങ്ങിയ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആധുനിക നിരീക്ഷണ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത് .

മാസപ്പിറവി ദൃശ്യമാകുന്നതിനായി കുവൈത്ത് ,യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല.. ഇതോടെ റമദാൻ 30 പൂർത്തിയാക്കി വെളളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും.

Share news
error: Content is protected !!
Scroll to Top