ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി ഇടിച്ചുകയറി പത്തോളം കടകള്‍ തകര്‍ന്നു

കണ്ണൂര്‍: ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി ഇടിച്ചുകയറി പത്തോളം കടകള്‍ തകര്‍ന്നു. നാല് വൈദ്യതി തൂണുകളും തകര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അപകടം സംഭവിച്ചത്. ആളുകള്‍ ഈ സമയത്ത് ഇല്ലാത്തത് വന്‍അപകടമാണ് ഒഴിവാക്കിയത്.

കോഴിക്കോട് നിന്ന് പാലുമായി വന്ന വാഹനം പന്നോന്നോരിയില്‍ പാല്‍ വിതരണം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ലൈന്‍മാനെ വിവരമറിയിക്കുകയായരുന്നു. തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. കടകളില്‍ ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം.

Share news
error: Content is protected !!
Scroll to Top