വള്ളിക്കുന്നില്‍ വനം വകുപ്പ് അധികൃതര്‍ വിമുക്തഭടനെയും കുടുംബത്തെയും പീഡിപിക്കുന്നതായി സൈനിക കൂട്ടായ്മ

പരപ്പനങ്ങാടി : വള്ളിക്കുന്ന് വില്ലേജില്‍ പുഴയുടെ പുറം പോക്കില്‍ അമ്പത് വര്‍ഷമായി വീടിനോട് ചേര്‍ന്ന് തെങ്ങിന്‍ തോപ്പും കൃഷിയും ചെയ്തു വരുന്ന വിമുക്തഭടന്റെ കുടുംബത്തിന് നേരെ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ജില്ലാ കലക്ടറുടെ ഉറപ്പും ലംഘിച്ച് ഫോറസ്റ്റ് അധികൃതര്‍ നിരന്തരം ഭീഷണി ഉയര്‍ത്തുകയും കൃഷി വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നതായി ആക്ഷേപം. സൈനികന്റെ കുടുംബവും സൈനിക കൂടായ്മ ഭാരവാഹികളും വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്.

ഫോറസ്റ്റ് അധികൃതര്‍ ഗുണ്ടകളെ പറഞ്ഞുവിട്ടാണ് അക്രമത്തിന് മുതിരുന്നതെന്നും, കൃഷി നശിപ്പിക്കുന്നത് പതിവാക്കിയതെന്നും, കോടതി ഉത്തരവ് ലംഘിച്ചിട്ടും പൊലിസ് ഡിപാര്‍ട്ട്‌മെന്റിന് ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിനെതിനെ നിയമ നടപടി സ്വീകരിക്കാന്‍ മടി കാണിക്കുന്നതായും ഇവര്‍ ആരോപിച്ചു. അതിനാല്‍ ഫോറസ്റ്റ് അധികാരിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് പരിധിയില്‍ വരുന്ന ഭൂമിയാണെന്ന കാരണം പറഞ്ഞാണ് പരാതിക്കാരി സി. ബിന്ദു വിനും ഭര്‍ത്താവ് വിമുക്തഭടന്‍ ഏ പി സുധീശനും കുടുംബത്തിനും നേരെ ജാമ്യ മില്ല വകുപ്പുകള്‍ ചാര്‍ത്തി വനം വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും എന്നാല്‍ എല്ലാ കേസുകളും കോടതി ഒറ്റയടിക്ക് റദ്ദാക്കുകയും വസ്തു വഹകള്‍ ഉപയോഗത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളെയും ഇടക്കാല ഉത്തരവിലൂടെ റദ്ധാക്കുകയും ചെയ്തതെന്നും ഭാരവാഹികള്‍ പറഞ്ഞു.

സമാന സ്വഭാവത്തിലുള്ള സമീപത്തുള്ള മറ്റാര്‍ക്കെതിരെയും വനം വകുപ്പ് നിയമ നടപടി സ്വീകരിക്കാത്തത് തന്നെ വ്യക്തി വിരോധത്തിന്റെ തെളിവാണന്നും സുധീശന്‍ പറഞ്ഞു.
.
സൈനിക കൂട്ടായ്മ വള്ളിക്കുന്ന് ചാപ്റ്റര്‍ ഭാരവാഹികളായ പ്രസിഡന്റ് പി വേലായുധന്‍, സെക്രട്ടറി എ പി സുധീശന്‍, ട്രഷറര്‍ വി പ്രസന്നകുമാരി,മുരളീധരന്‍ കുറ്റിയില്‍, രവീന്ദ്രന്‍ തറോല്‍ , പരാതിക്കാരി സി ബിന്ദു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top