കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് കുറുനരിയുടെ കടിയേറ്റു. കുട്ടിയുടെ കാലിലാണ് കടിയേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. കുറുനരി കുട്ടികളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കണ്ണൂര്‍ ചേലേരിയിലും കുറുനരിയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആറുപേര്‍ക്ക് കടിയേറ്റു.
കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കടിയേറ്റ മറ്റ് അഞ്ചുപേരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




