HIGHLIGHTS : Arjuna will be searched in Shirur today
അങ്കോള: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി ഇന്ന് തിരച്ചില്‍ നടത്തും. ഗംഗാവലി പുഴയില്‍ വെള്ളം കുറയുന്നത് പരിഗണിച്ചാണ് തിരച്ചില്‍. ഇന്ന് പുഴയിലിറങ്ങുമെന്ന് ഉഡുപ്പിയിലെ മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു. ട്രക്ക് മണ്ണിലുണ്ടെന്ന് കരുതുന്ന പോയിന്റിലാകും തിരച്ചില്‍.
കനത്ത മഴയും കാലാവസ്ഥയും കാരണം അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. 14 ദിവസത്തോളം തിരച്ചില്‍ നടത്തിയിട്ടും അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ ഷിരൂര്‍ ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം ആരംഭിച്ചിരുന്നു.
ജൂലായ് 16-ന് രാവിലെയാണ് ഉത്തര കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് അര്‍ജുനെ കാണാതായത്. അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മണ്‍കൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു