കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചുവെന്നാണ് കേസ്.
ഈ മാസം 16നായിരുന്നു കേസ് രജിസ്ററര്‍ ചെയ്തത്.
കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




