അരിയില്‍ ഷുക്കൂര്‍ വധക്കേസ്;പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹര്‍ജി സി.ബി.ഐ പ്രത്യേക കോടതി തള്ളി

ദില്ലി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി തള്ളി.

ഈ കൃത്യത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവില്ലെന്നും നിരപരാധികളാണെന്നും ചൂട്ടിക്കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.

എന്നാല്‍ വിടുതല്‍ ഹര്‍ജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക കോടതിയെ സമീപിച്ചിരുന്നു.ഇതിലുള്‍പ്പെടെ വാദം കേട്ടശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.

Share news
error: Content is protected !!
Scroll to Top