അരിക്കൊമ്പനെ മയക്കുവെടി വെച്ചു

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ചു.രണ്ടാം ദിവസത്തെ ദൗത്യത്തിനൊടുവിലാണ് 11.55 ഓടെ മയക്കുവെടി വെച്ചു. സൂര്യനെല്ലി ഭാഗത്തു നിന്ന് സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്.

അരിക്കൊമ്പന് സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമായിരുന്നു ഫോറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്.മൂന്ന് തവണ മയക്കുവെടി വെച്ചതായാണ് വിവരം.

അര മണിക്കൂറിന് ശേഷം ആന മയങ്ങിയില്ലെങ്കില്‍ വീണ്ടും മയക്കുവെടി വെക്കും.അരിക്കൊമ്പനെ പ്രദേശത്ത് നിന്നും കൊണ്ടുപോകുന്നതിനുള്ള കുങ്കിയാനകളും വാഹനവും എല്ലാം ബെയ്‌സ് ക്യാമ്പില്‍ സജ്ജമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top