താനൂരില്‍ ചരക്ക് ലോറിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു;4 പേര്‍ക്ക് പരിക്ക്

താനൂര്‍: പുത്തന്‍തെരുവില്‍ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്ക്.

പുലര്‍ച്ചെ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. കോട്ടയത്തുനിന്ന് കാസര്‍ഗോട്ടേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സും കര്‍ണാടകയില്‍ നിന്നും ചരക്കുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ശക്തമായ കൂട്ടിയിടിയില്‍ ലോറിക്കുള്ളില്‍ പെട്ട ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ശക്തമായ മഴ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ഫയര്‍ഫോഴ്‌സ്, പോലീസ് ടിഡിആര്‍എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞ ഒരു മാസത്തിനിടെ തിരൂര്‍-പരപ്പനങ്ങാടി പാതയില്‍ ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top