ഡല്‍ഹി മെട്രൊയില്‍ പരസ്യമായി സ്വയംഭോഗം ചെയ്തയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

ദില്ലി:ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. സംഭവത്തില്‍ ഡല്‍ഹി പോലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു.

കഴിഞ്ഞ ദിവസമാണ് നിരവധി യാത്രക്കാര്‍ നോക്കിയിരിക്കെ യുവാവിന്റെ അശ്ലീല പ്രവൃത്തി. പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

‘ഡല്‍ഹി മെട്രോയില്‍ ഒരു മനുഷ്യന്‍ ലജ്ജയില്ലാതെ സ്വയംഭോഗം ചെയ്യുന്ന ഒരു വൈറല്‍ വീഡിയോ കണ്ടു. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും അസുഖകരവുമാണ്. ഈ ലജ്ജാകരമായ പ്രവൃത്തിക്കെതിരെ സാധ്യമായ കര്‍ശനമായ നടപടി ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനും ഡല്‍ഹി മെട്രോയ്ക്കും ഞാന്‍ നോട്ടീസ് നല്‍കുന്നു.’എന്ന് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.

ഇൗ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ഡല്‍ഹി മെട്രോ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ ഡിഎംആര്‍സിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top