HIGHLIGHTS : Argument and scuffle between bus crews in the middle of the road; A case was registered against the bus staff
കോഴിക്കോട് : സമയക്രമത്തെച്ചൊല്ലി നടുറോഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും കൈയാങ്കളിയും. സംഭവത്തില്‍ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മാവൂര്‍ റോഡിലാണ് സംഭവം. പെരുമണ്ണ-കോഴിക്കോട് പാതയില്‍ ഓടുന്ന ജെആര്‍എസ് ബസ് ജീവനക്കാരും മണ്ണൂര്‍ റെയില്‍-മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ബാദിഷ ബസ് ജീവനക്കാരുമാണ് ബസ് യാത്രക്കാര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുംവിധം അടിപിടികൂടിയത്.
പുറത്തുനിന്നുള്ളവരെ ക്കൊണ്ടാണ് തങ്ങളെ അടിപ്പിച്ചതെന്ന് ബാദിഷ ബസ് ജീവനക്കാര്‍ പരാതി നല്‍കി. ഇവരെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ നടക്കാവ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറാവാത്തതിനെ തുടര്‍ന്ന് ഇരു ബസുകളും പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബസ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതി നടപടികള്‍ക്കു ശേഷമേ വാഹനം തിരിച്ചു കിട്ടുകയുള്ളൂ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു