HIGHLIGHTS : 4 people, including the woman who smuggled MDMA, were arrested
മലപ്പുറത്തേക്ക് എംഡിഎംഎ കടത്തിയ സ്ത്രീയടക്കമുള്ള നാലംഗ സംഘത്തെ അരിക്കോട് പൊലിസ് പിടികൂടി. ഇന്‍സ്‌പെക്ടര്‍ വി സുജിതിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അരിക്കോട് എടവണ്ണപ്പാറ ജങ്ഷനില്‍ സ്വകാര്യബസ് തടഞ്ഞ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് കണ്ണങ്കര പയ്യടിത്താഴം പരക്കുന്നത് ജിക്‌സിരാജനെ പിടികൂടിയത്. ഇവരുടെ ബാഗിലെ രഹസ്യ അറയില്‍ നിന്ന് 7.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ചോദ്യം ചെയ്തതോടെ കുട്ടുപ്രതികളായ മൂന്നുപേരെ ബംഗളൂരുവിലെ കെങ്കേരിയിലെത്തി ലോഡില്‍ നിന്ന് പിടികൂടി.
മലപ്പുറം മൂര്‍ക്കനാട് ഇടയൂര്‍ കൊളത്തൂര്‍ കരുപറമ്പത്ത് മുഹമ്മദ് ഷെഫീഖ്, കൊളക്കുംപാറ കീഴാറ്റൂര്‍ അങ്ങാടിപ്പുറം ഓട്ടുപറമ്പന്‍ ഒ പി അജ്മല്‍, കോഴിക്കോട് പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പിലാച്ചേരി മേതല്‍ പി അജ്മല്‍ എന്നിവരെയാണ് പിടികൂടിയത്.
ജിക്‌സിരാജിനെ തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തതായും കൂട്ടുപ്രതികളെ ബുധനാഴ്ച അയ്യൂബ്, ഒപി അജ്മല്‍, ഷഫീഖ്, ജിക്‌സി രാജ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. എസ്‌ഐ നവീന്‍ ഷാജ്, എസ്സിപിഒ ലിജേഷ്, ഫസീല, സിപിഒ അനീഷ്, ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു