HIGHLIGHTS : 'Practice' in drunken car; The license will be canceled, the youth will be arrested
കൊച്ചി: ഓടിക്കൊണ്ടിരിക്കെ കാറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ ഷാഫി ഷാജഹാന്‍ (23), എന്‍ എസ് ഷുഹൈബ് (24), പി പ്രജീഷ് (23) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു.
ഷാഫി ഷാജഹാന്‍, എന്‍ എസ് ഷുഹൈബ്, പി പ്രജീഷ്
തിങ്കള്‍ രാത്രിയായിരുന്നു സംഭവം. കാര്‍ ഡോറിലെ ചില്ല് താഴ്ത്തി ശരീരം പുറത്തേക്കിട്ട് അഭ്യാസങ്ങള്‍ കാണിക്കുകയായിരു ന്നു. ഷുഹൈബാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു. രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ ജാമ്യത്തില്‍ വിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു