HIGHLIGHTS : Visa restrictions again in Oman
സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ വീണ്ടും വിസ നിയന്ത്രണം. 13 തൊഴില്‍ മേഖലയില്‍ ആറുമാസത്തേക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, നിലവില്‍ രാജ്യത്തുള്ള വിദേശി തൊഴിലാളികള്‍ക്ക് നിയമം ബാധകമായിരിക്കില്ലെന്നും തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയി ച്ചു. നിര്‍മാണ മേഖല, ശുചികരണ മേഖല, കയറ്റിറക്ക് തൊഴിലുകള്‍, മേശന്‍, സ്റ്റീല്‍ അനുബന്ധ തൊഴിലുകള്‍, തുന്നല്‍, ഹോട്ടല്‍ വെയിറ്റര്‍, പെയിന്റിങ് തൊഴില്‍, പാചകത്തൊഴിലുകള്‍, ഇലക്ട്രീഷന്‍, ബാര്‍ബര്‍ എന്നീ മേഖലകളിലാണ് താല്‍ ക്കാലികമായി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശികള്‍ ജോലിചെയ്യുന്ന തൊഴില്‍ മേഖലയിലാണ് നിയന്ത്രണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു