വള്ളിക്കുന്നിൽ തീപാറിയ അർജൻ്റീന X ബ്രസീൽ പോരാട്ടം

വള്ളിക്കുന്ന്: ഖത്തറിലെ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശവും അലയൊലിയും ഏറ്റെടുത്തു കൊണ്ട് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ഇഷ്ടടീമുകള്‍ക്കായി ജേഴ്‌സി അണിഞ്ഞു. കളിക്കളത്തില്‍ ഇറങ്ങി അര്‍ജന്റീന ടീമിന് വേണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി അജയ് ലാല്‍, എം കെ കബീര്‍, ആസിഫ് മഷൂദ്, കെ പി ഹനീഫ, വി പി സച്ചിദാന്ദന്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ജിനിത്ത് പുത്തലത്തൊടി, ജിയേഷ് കെ, വിനീഷ് കെ എന്നിവര്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍ ബ്രസീല്‍ ടീമിന് വേണ്ടി ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് പഞ്ചായത്ത് ജീവനക്കാരായ ശരത് ബാബു സി ആര്‍, സുധീര്‍ കുമാര്‍ ടി, ദിപ്ഷി കെ, ശ്യാംലാല്‍, അനുവിന്ദ് എസ് ആര്‍, വിഷ്ണു ചന്ദ്രന്‍, നിസാര്‍ അഹമദ് എന്നിവര്‍ കളിക്കളത്തില്‍ ഇറങ്ങി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ മല്‍സരത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

വാശിയേറിയ മല്‍സരത്തില്‍ ബ്രസീല്‍ ടീമിനു വേണ്ടി ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ്, ശരത് ബാബു സി ആര്‍ എന്നിവര്‍ ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ അര്‍ജന്റീന ടീമിനു വേണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമ പഞ്ചായത്ത് അംഗം കെ വി അജയ് ലാല്‍, ജിനിത്ത് പുത്തലത്തൊടി എന്നിവര്‍ ഗോളുകള്‍ നേടി.

മല്‍സരം പൂര്‍ണ്ണ സമയം സമനിലയായതിനാല്‍ ഷൂട്ട് ഔട്ടിലൂടെ അര്‍ജന്റീന ഫാന്‍സ് ടീംവിജയികളായി.

Share news
error: Content is protected !!
Scroll to Top