തിരൂരങ്ങാടി: അറബിക് ഭാഷാ പഠനത്തിന്റെ നിലവാരവും ക്ലാസ് മുറിയിലെ അധ്യാപനത്തിന്റെ ഫലപ്രാപ്തിയും ഉയര്‍ത്തു ന്നതിനായി അറബിക് പാഠപു സ്തകത്തോടൊപ്പം തന്നെ അധ്യാപകര്‍ക്ക് നല്‍കേണ്ട കൈപുസ്തകം ഉടന്‍ പുറത്തിറക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങള്‍ പുതുക്കിയ സാഹചര്യത്തില്‍, അധ്യാപകര്‍ക്ക് ആശയവിനിമയത്തിന്റെയും പഠനമാര്‍ഗ്ഗ നിര്‍ ദേശങ്ങളുടെയും ഏകോപനം വളരെ പ്രധാനപ്പെട്ടതാണ്. പാഠ പുസ്തകവുമായി ബന്ധപ്പെട്ട് കൈപുസ്തകങ്ങള്‍ ഇല്ലാതെയാണ് അവധിക്കാല പരിശീലനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നും ഇത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെയും അധ്യാപകരുടെ ആഗോളരീതിയിയുള്ള സമീപനത്തെയും ബാധിക്കുമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ചടങ്ങിന്റെ ഉദ്ഘാടനം മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിഡണ്ട് യു.എ. റസാഖ് നിര്‍വ്വഹിച്ചു. സബ്ജില്ലാ പ്രസിഡന്റ് ടി.പി. മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ മുനീര്‍ താനാളൂര്‍ സബ്ജില്ല സെക്രട്ടറി മുജാഹിദ് പനക്കല്‍, ട്രഷറര്‍ പി.പി.അബ്ദുല്‍ നാസര്‍ വിദ്യാഭ്യാസ ജില്ല സെക്രട്ടറി മുജീബ് ചുള്ളിപ്പാറ, റനീഷ് പാലത്തിങ്ങല്‍, അബ്ദുല്‍ നാസര്‍ മൂര്‍ക്കത്ത്, ഹഫ്‌സത്ത് ടീച്ചര്‍ മൂന്നിയൂര്‍, നജിയ ടീച്ചര്‍, ഉമ്മുകുല്‍സു ടീച്ചര്‍, എം.സിദ്ധീഖ് കുന്നത്ത്പറമ്പ് എന്നിവര്‍ സംസാരിച്ചു. മൂന്ന് പതിറ്റാണ്ട് കാലം അധ്യാപന മേഖലയിലെ സര്‍വ്വീസില്‍ പടിയിറങ്ങുന്ന സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. അബ്ദുല്‍ റഹിം, സംസ്ഥാന കൗണ്‍സിലര്‍ കെ.എം.സിദ്ധീഖ്, എ അബ്ദുസ്സലാം, കെ. അബ്ദുല്‍ അസീസ്, സി മൊയ്തീന്‍കുട്ടി എന്നിവര്‍ക്ക് ഹൃദ്യമായ യാത്രയപ്പും നല്‍കി. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ തത്സമയ മാഗസിന്‍ നിര്‍മ്മാണ മത്സരത്തില്‍ വിജയകളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും നല്‍കി. സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ധാരാളം അധ്യാപകര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




