മാതൃകയായി എ.ആര്‍ നഗര്‍ പഞ്ചായത്ത്: ഇനിയെല്ലാം പുകയില രഹിത വിദ്യാലയങ്ങള്‍

എ ആര്‍ നഗര്‍:മുഴുവന്‍ വിദ്യാലയങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കാനൊരുങ്ങി എ.ആര്‍ നഗര്‍ പഞ്ചായത്ത്. എ.ആര്‍ നഗര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള 13 വിദ്യാലയങ്ങളെയാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ആറിന് രാവിലെ പത്തിന് വേങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രീന്‍ ഹില്ലില്‍വെച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രഖ്യാപനം നടത്തും.

എ.ആര്‍.എന്‍.എച്ച്.എസ്.എസ് ചെണ്ടപ്പുറായ, മര്‍കസ് പബ്ലിക്ക് സ്‌കൂള്‍ ഖുദ്ബി ക്യാമ്പസ് പുതിയത്ത് പുറായ, ജി.എച്ച്.എസ് കൊളപ്പുറം, അല്‍ഫുര്‍ഖാന്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മമ്പുറം, മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വലിയപ്പറമ്പ്, അല്‍ഹുദ ഇംഗ്ലീഷ് മിഡീയം സ്‌കൂള്‍ ആള്‍ന്‍ഡ് ഇസ്ലാമിക്ക് പ്രീ സ്‌കൂള്‍ കുറ്റൂര്‍ നോര്‍ത്ത്, എ.എ.എം.എല്‍.പി.എസ് പുതിയത്ത് പുറായ, ഇഖ്‌റ ട്രന്റ് പ്രീ സ്‌കൂള്‍ എ.ആര്‍ നഗര്‍, ജി.എല്‍.പി.എസ് പുകയൂര്‍, ജി.എം.എല്‍.പി.എസ് മമ്പുറം, ജി.യു.പി.എസ് എ.ആര്‍ നഗര്‍, എ.യു.പി.എസ് ഇരുമ്പുചോല, അല്‍ഫിത്ര ഇസ്ലാമിക്ക് പ്രീ സ്‌കൂള്‍ ആന്‍ഡ് സ്‌കൂള്‍ ഓഫ് ഹിഫ്‌സ് മമ്പുറം എന്നീ സ്ഥാപനങ്ങളാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുക. ജില്ലയില്‍ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്.

പ്രാദേശിക സര്‍ക്കാറുകള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സന്നദ്ധസംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനപ്രസ്ഥാനങ്ങള്‍ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകള്‍, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്‌സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ആരോഗ്യവകുപ്പ് നേതൃത്വം കൊടുക്കുന്നത്.

വിദ്യാലയങ്ങളുടെ അകത്തും പ്രാധാനപ്പെട്ട സ്ഥാലങ്ങളിലും ‘ടൊബോക്കോ ഫ്രീ ഏരിയ’, പ്രവേശന കാവടങ്ങളില്‍ ‘പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം’ എന്നീ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പുകവലിക്കുകയോ, പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടുവരുകയോ ചെയ്താല്‍ അറിയിക്കേണ്ട ഉദ്യോഗസ്ഥന്റെ പേരും ഫോണ്‍ നമ്പറും ബോര്‍ഡിയലുണ്ട്.

സ്‌കൂളുകളില്‍ പുകയില കാരണമുണ്ടാകുന്ന വിപത്തുകളെ കുറിച്ചുള്ള പോസ്റ്ററുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേക ക്വിസ് മത്സരം, മറ്റ് ആരോഗ്യ ബോധവത്കരണ പരിപാടികള്‍ എന്നിവ നടത്തിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവിലുള്ള പ്രാധാനപ്പെട്ട സ്ഥലങ്ങളില്‍ യെല്ലോ ലൈന്‍ വരച്ച് ഈ മേഖലയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ സ്‌കുകളിലും പി.ടി.എ, എം.പി.ടി.എ, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയെ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിച്ച് ആരോഗ്യപ്രദമായ ഒരു സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.

മലപ്പുറം പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അിസ്റ്റന്റ് സി.കെ സുരേഷ് കുമാര്‍, എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്ത് അലി കാവുങ്ങല്‍, വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, എ.ആര്‍ നഗര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ഫൈസല്‍ മുഹമ്മദ്, കെ. രാമദാസ് എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top