എ.ആര്‍.നഗര്‍ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ സമഗ്രാന്വേഷണം വേണം: പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്.

തിരൂരങ്ങാടി: എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ മുഴുവന്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളിലും സമഗ്രാന്വേഷണം നടത്തണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്. സഹകരണ ബാങ്കുകള്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നുണ്ട് എന്ന സംശയത്തിന്റെ തെളിവാണ് കേരളബാങ്ക് എന്ന ആശയത്തില്‍ നിന്നും മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ മുഖം തിരിച്ചത്. കുത്തക മുതലാളിമാര്‍ക്കും അനധികൃത പണമിടപാടുകാര്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ നടത്താനുള്ള ഇടമല്ല സര്‍വ്വീസ് സഹകരണ ബാങ്കുകളിലെന്നും അദ്ദേഹം പറഞ്ഞു.

എ.ആര്‍.നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ കുന്നത്ത് ബ്രാഞ്ച് സംഘടിപ്പിച്ച റിലേ സമരത്തിന്റെ ഒമ്പതാം ദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ആര്‍.നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതിയില്‍ സമഗ്രാന്വേഷണം നടത്തുക, മുഴുവന്‍ കള്ളപ്പണ നിക്ഷേപവും കണ്ടു കെട്ടുക, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ബാങ്ക് ഭരണസമിതി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.പി.എം.എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ കുന്നത്ത് ബ്രാഞ്ച് റിലേ സമരം സംഘടിപ്പിച്ചത്. ഒമ്പത് ദിവസമായി തുടരുന്ന സമരം ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി വി. വാഹിദ് ഉദ്ഘാടനം ചെയ്തു. എം.വി. ദാസന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.പി.മനോജ് മാസ്റ്റര്‍, അഹമ്മദ് പാറമ്മല്‍, ഇ. വാസു, സി.പി. സലീം, ഇബ്രാഹിം മൂഴിക്കല്‍, കെ. സുനില്‍, കെ. അജ്ഞലി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top