അങ്കമാലി: കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ അത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടിലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഏഴും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ മരിച്ചു. അഞ്ജു ഗുരുതരാവസ്ഥയിലാണ്.
മണ്ണെണ്ണ ഒഴിച്ചാണ് അഞ്ജു മക്കളെ തീ കൊളുത്തി കൊന്നത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണടുപോയങ്കിലും കുട്ടികള്‍ രണ്ടുപേരും മരിച്ചിരുന്നു.
അഞ്ജുവിന്റെ നിലഗുരുതരാമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെ്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്ഡ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷം നടത്തിവരികയാണ്
(ശ്രദ്ധിക്കു: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനികാരോഗ്യ വിദ്ഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056)




