അങ്കമാലിയില്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു

അങ്കമാലി: കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന് തറവൂര്‍ സ്വദേശിനി അഞഅജു അനൂപാണ്(29) ചികിത്സയിലിരിക്കെ മരിച്ചത്. ഏഴും മൂന്നും വയസ്സായ മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു

ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ദാരുണമായ സംഭവം. മണ്ണെണ്ണ ഒഴിച്ചാണ് അഞ്ജു മക്കളെ തീ കൊളുത്തി കൊന്നത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണടുപോയങ്കിലും കുട്ടികള്‍ രണ്ടുപേരും മരിച്ചിരുന്നു.

അഞ്ജുവിന്റെ നിലഗുരുതരാമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെ്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്ഡ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷം നടത്തിവരികയാണ്

(ശ്രദ്ധിക്കു: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനികാരോഗ്യ വിദ്ഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056)

 

Share news
error: Content is protected !!
Scroll to Top