Section

malabari-logo-mobile

അലങ്കാര മത്സ്യവളര്‍ത്തലിന് നിയന്ത്രണം

HIGHLIGHTS : ദില്ലി: കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിരോധനത്തിന് പിന്നാലെ അലങ്കാര മത്സ്യവളര്‍ത്തലിനും കേന്ദ്രം നിയന്ത്രണം ഏ...

ദില്ലി: കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിരോധനത്തിന് പിന്നാലെ അലങ്കാര മത്സ്യവളര്‍ത്തലിനും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. മീനുകളെ സ്ഫടി ഭരണിക്‌ളില്‍ സൂക്ഷിക്കരുതെന്നാണ് പുതയി ഉത്തരവ്. അലങ്കാര മത്സ്യവിപണ മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്.

അലങ്കാര മത്സ്യവളര്‍ത്തല്‍,നിയന്ത്രണം, വിപണനം എന്നിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ ഉത്തരവ്.

sameeksha-malabarinews

158 ഇനം മത്സ്യങ്ങളാണ് പുതിയ ഉത്തരവിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ മത്സ്യങ്ങളെ സഫ്ടിക ഭരണിയില്‍ സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു. മീനുകളുടെ ആരോഗ്യ സംരക്ഷിക്കാനാണ് ഈ നിയം എന്നാണ് മന്ത്രാലയം പറയുന്നത്.

ഇതിനുപുറമെ പ്രദര്‍ശനത്തിനായി അക്വേറിയങ്ങള്‍ സ്ഥാപിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മാത്രമല്ല അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മറ്റൊന്നിനേയും വില്‍ക്കാന്‍ പാടില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ഇതോടെ അലങ്കാര മത്സ്യം വളര്‍ത്തുന്ന കേന്ദ്രങ്ങള്‍, അവയ്ക്കുള്ള തീറ്റ നിര്‍മ്മാണ ഫാക്ടറികള്‍, പരിപാലന കോഴ്‌സുകള്‍ തുടങ്ങിയ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!