പ്രതിഭകളെ അനുമോദിച്ചു

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ഉന്നത വിജയം കൈവരിച്ച പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ പ്രതിഭകള്‍ക്കും ഷാര്‍ജയില്‍ നടന്ന ബധിര ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായ പൂര്‍വ്വ വിദ്യാര്‍ത്ഥി പി.ആര്‍. മുഹമ്മദ് സുഹൈലിനുമുള്ള പി.ടി.എ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് എം.എല്‍.എ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വിജയികള്‍ക്കായി കൊടക്കാട് ഇലവന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബും സ്റ്റഫ് കൗണ്‍സിലും സ്‌പോണ്‍സര്‍ ചെയ്ത ഉപഹാരങ്ങളും എം.എല്‍.എ വിതരണം ചെയ്തു.

ഹെസ് മാസ്റ്റര്‍ വി.കെ അബ്ദുല്‍ കരീം സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എ.പി.കെ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എ.ഫെമിന, തണലോരം ചെയര്‍മാന്‍ ജോണ്‍ ഇ തോപ്പില്‍, കൊടക്കാട് ഇലവന്‍സ് സെക്രട്ടറി മുഹമ്മദ് ഷാഫി, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ടി.കെ ബഷീര്‍ മാസ്റ്റര്‍, മാതൃസംഗമം കണ്‍വീനര്‍ ദീപ്തി, സ്‌കൂള്‍ ലീഡര്‍ എസ്. യദു കൃഷ്ണ, സ്റ്റാഫ് സെക്രട്ടറി സുഹറാബി. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുസംസാരിച്ചു.

Share news
error: Content is protected !!
Scroll to Top