Section

malabari-logo-mobile

കരിപ്പൂരില്‍ വീണ്ടും വിമാനപകടം; ആശങ്കയുടെ നിമിഷങ്ങള്‍, ഒടുവില്‍ അറിഞ്ഞു മോക്ക് ഡ്രില്‍

HIGHLIGHTS : Another plane crash in Karipur; Moments of worry, finally got to know the mock drill

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ മോക് ഡ്രില്‍ . ഒരു അപകട ഘട്ടം ഉണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ‘ വിമാന അപകടത്തില്‍’ കണ്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താതവളത്തില്‍ യാത്രക്കാരെ ആശങ്കയിലാഴ്ത്തി എയര്‍ പോര്‍ട്ട് റണ്‍ വേക്ക് പുറത്തുള്ള റാര്‍ ഏരിയയില്‍ വിമാനാപകടം ഉണ്ടായെന്ന വാര്‍ത്ത വരുന്നത്. ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങിയ തീയും പുകയും അല്‍പ സമയം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. തുടര്‍ന്ന് അപകടം നടന്ന പ്രദേശത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനും ആബുലന്‍സുകളും സൈറണ്‍ മുഴക്കി പാഞ്ഞെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിന് പിന്നാലെ കൊണ്ടോട്ടിയില്‍ നിന്നുള്ള ഫയര്‍ എഞ്ചിനും , പരിസര പ്രദേശങ്ങളില്‍ നിന്നുള്ള ആ ബുലന്‍സുകളും പാഞ്ഞെത്തിയത്തോടെ പ്രദേശവാസികളാകെ ആശങ്കയിലായി.

എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും സി.ആര്‍ പി എഫ് , പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടം നടന്ന സ്ഥലം സി.ആര്‍.പി.എഫിന്റെ നിയന്ത്രണത്തിലാക്കിയ ശേഷം അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഉടനടി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരോടൊപ്പം സിവില്‍ ഡിഫന്‍സ്,ട്രോമ കെയര്‍ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

sameeksha-malabarinews

എയര്‍പോര്‍ട്ട് അതോറിറ്റി മാനേജര്‍ , സബ് കലക്ടര്‍ സി. ആര്‍.പി.എഫ് കമാന്‍ഡര്‍ തുടങ്ങിയവര്‍, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അപകട സ്ഥലത്ത് ഓരോ ഏരിയകളും സീല്‍ ചെയ്ത് ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും , അപകടകരമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഫോറന്‍സിക്ക് വിധക്തരുടെ നേതൃത്വത്തില്‍ നടന്നു.

മധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ പി.ആര്‍.ഡിയും താഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ വിഭാഗവും തയാറായി നിന്നു.

വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ മനസിലാക്കുവാനും പെട്ടന്നുണ്ടാവുന്ന ദുരന്തങ്ങളില്‍ ഓരോ വിഭാഗവും ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും മനസിലാക്കുന്നതിനാണ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ച് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!