Section

malabari-logo-mobile

2024 ല്‍ എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു

HIGHLIGHTS : Air India and Vistara to merge in 2024

വിമാന കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കും. 2024 മാര്‍ച്ചില്‍ ലയനം നടക്കും. 2059 കോടി രൂപ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. 2013 ലെ കണക്ക് പ്രകാരം വിസ്താരയുടെ 51 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമായിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ലയനം നിലവില്‍ വരുന്നതോടെ എയര്‍ ഇന്ത്യയുടെ 25 ശതമാനം ഓഹരി സിംഗപൂര്‍ എയര്‍ലൈന്‍സിന് ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 250 മില്യണ്‍ ഡോളര്‍ (2000 കോടി രൂപയിലധികം) ആയിരിക്കും എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നിക്ഷേപം.

സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യയെ ടാറ്റ വാങ്ങിയത്.

sameeksha-malabarinews

വിസ്താരയ്ക്ക് പുറമെ എയര്‍ ഏഷ്യയും 2024 ല്‍ എയര്‍ ഇന്ത്യയായി ലയിക്കും. ഇതോടെ എയര്‍ ഇന്ത്യയ്ക്ക് കീഴില്‍ 218 വിമാനങ്ങളുണ്ടാകും. എയര്‍ ഇന്ത്യയുടെ 113 ഉം എയര്‍ ഏഷ്യയുടെ 28, വിസ്താരയുടെ 53 ഉം എയര്‍ ഇന്ത്യയുടെ എക്സ്പ്രസിന്റെ 24 വിമാനവും ഉള്‍പ്പെടെയാണ് ഇത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്റര്‍നാഷ്ണല്‍ കാരിയറും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡൊമസ്റ്റിക് കാരിയറുമാകും എയര്‍ ഇന്ത്യ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!