കര്‍ണാടക ബംഗളൂരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ചു. കേസില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേരെ പൊലിസ് അറസ്റ്റു ചെയ്തു. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന് സൗകര്യം ഒരുക്കിയതിനാണ് യുവതിയെ പൊലിസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ബിഎച്ച് ലേ ഔട്ടില്‍ നിന്നും സുഹൃത്തിനെ കാണാനായി, ഇലക്ട്രോണിക് സിറ്റിയിലേയ്ക്ക് പോകാനാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. രാത്രിയുടെ അവസരം മുതലാക്കി, ബൈക്ക് ടാക്സി ഡ്രൈവര്‍ അറാഫത്ത്, ഇയാളുടെ പെണ്‍സുഹൃത്തിന്റെ വീട്ടിലേയ്ക്ക് യുവതിയെ എത്തിച്ചു. കൂട്ടുപ്രതിയും മൊബൈല്‍ മെക്കാനിക്കുമായ ഷഹാബുദ്ദീനെ അവിടേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
ശനിയാഴ്ച രാവിലെ, വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ, യുവതിയെ കാണാത്തതിനാല്‍ തിരഞ്ഞിറങ്ങിയ സുഹൃത്തുക്കളാണ് അവശ നിലയില്‍ ഇവരെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇലക്ട്രോണിക് സിറ്റി പൊലിസില്‍ പരാതി നല്‍കി. ഓണ്‍ലൈനില്‍ ടാക്സി ബുക്ക് ചെയ്ത വിവരങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അറാഫത്തിനെയും ഷഹാബുദ്ദീനെയും പിടികൂടിയത്. ഇവര്‍ക്ക് സഹായം ചെയ്ത ഇലക്ട്രോണിക് സിറ്റിയിലെ യുവതിയെയും പൊലിസ് അറസ്റ്റു ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് പൊലിസ് അറിയിച്ചു.




