വയനാട് മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

HIGHLIGHTS : Appointment on contract basis at Wayanad Medical College

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബർ 28ന് ഇന്റർവ്യൂ നടത്തും.

പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎൻബിയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാക്ക്  ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!