റിപ്പോര്‍ട്ട്;ഷൈന്‍ താനൂര്‍
താനൂർ: നടക്കാവിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്ന് പുറത്തേക്ക് വന്ന പാമ്പിനെ കണ്ട് വിദ്യാർത്ഥികൾ ഭയന്നോടി. രാവിലെ 7 മണിയോടെ കൂടിയാണ് സംഭവം. നടക്കാവിലെ മദ്രസ വിദ്യാർത്ഥികളാണ് പാമ്പിനെ കണ്ടത്.
ഏകദേശം രണ്ടു വർഷം മുൻപ് തെരുവ് കച്ചവടാവശ്യാർത്ഥം എത്തി നിർത്തിയിട്ട കാർ പിന്നീട് ഉടമസ്ഥർ കൊണ്ടുപോയിട്ടില്ല. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിന് എത്തുന്നവരും, മദ്രസ വിദ്യാർത്ഥികളും, ശോഭപറമ്പ് ക്ഷേത്രത്തിലേക്കുള്ള ഭക്തരും അടക്കം നിത്യേന നൂറുകണക്കിനാളുകൾ പോകുന്ന വഴിയിലാണ് ഇത്രയും വർഷമായിട്ടും കാർ നിർത്തിയിട്ടിരിക്കുന്നത്.
പിഡബ്ല്യുഡിയും പൊലീസും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




