Section

malabari-logo-mobile

വി സി നിയമനം: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്

HIGHLIGHTS : Appointment of VC: Judgment today on appeal against single bench order

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി ഇന്ന്. വി സിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന വാദമാണ് ഹര്‍ജിയിലുള്ളത്.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ചോദ്യം ചെയ്താണ് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി മുന്‍പ് സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.

കണ്ണൂര്‍ വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത നേരത്തേ തള്ളിയിരുന്നു.

sameeksha-malabarinews

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ വാദം രാജ് ഭവന്‍ നേരത്തെ ഉന്നയിച്ചിരുന്നു . വിസി പുനര്‍ നിയമനത്തിന് രാജ് ഭവന്‍ നിര്‍ദേശം നല്‍കിയില്ല എന്നാണ് വിശദീകരണം. പുനര്‍ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്നാണ്. പുനര്‍ നിയമനം നല്‍കണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ നേരിട്ട് എത്തി ആവശ്യപ്പെട്ടു എന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു. പുനര്‍ നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനര്‍ നിയമനം നിയമ പരമായി നിലനില്‍ക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!